ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025
കൊച്ചി: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ (എസ്ഡിജി) അഭിസംബോധന ചെയ്യുന്ന വിദഗ്ധരുടെ ഏറ്റവും വലിയ ഒത്തുചേരലിന് ആതിഥേയത്വം വഹിച്ചതിന് ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി. ആഗോളതലത്തില്‍ പ്രശസ്തരായ ചിന്തകരുടെയും, സംരംഭകരുടെയും നയരൂപീകര്‍ത്താക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മിറ്റ് സുസ്ഥിര പുരോഗതി കൈവരിക്കുന്നതിലേക്കുള്ള യാത്രയിലെ ഒരു നാഴികക്കല്ലായി മാറി. ജെയിന്‍ യൂണിവേഴ്‌സിറ്റി…
