TSOF Editorial Team

ഫാഷന്റെ സെക്കന്റ് ഹാന്റ് ലോകം തുറന്ന് കാട്ടി ജൂലിയാന ബൈജു പാറക്കല്‍

കൊച്ചി: പഴയ തുണികള്‍ പാഴാക്കാതെ അവയില്‍ നിന്ന് ഫാഷന്റെ വേറിട്ട ലോകം തുറക്കുകയാണ് റിവാഗോ കമ്പനിയുടെ സ്ഥാപകയായ ജൂലിയാന ബൈജു പാറക്കല്‍. നമ്മള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന തുണികളില്‍ നിന്നെല്ലാം മനോഹരമായ ഫാഷന്‍ വസ്ത്രങ്ങള്‍ സൃഷ്ടിക്കാമെന്നാണ് ജുലിയ പറയുന്നു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ജൂലിയയുടെ റിവാഗോ എന്ന ഫാഷന്‍ സ്ഥാപനം വ്യത്യസ്തമായ ഐഡിയോളജിയാണ് മുന്നോട്ട്…

കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് നിയമം വേണം: ലിസിപ്രിയ കംഗുജം

കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് പാർലമെന്റിൽ നിയമം പാസാക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കംഗുജം. താപനിലയങ്ങളില്ലാത്ത ഭൂമിയാണ് താൻ സ്വപ്നം കാണുന്നത്, പതിമൂന്നുകാരി ലിസിപ്രിയ പറഞ്ഞു. ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘നല്ലനാളേക്കുവേണ്ടി ഒന്നിച്ചുള്ള പ്രയാണം’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.   കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് അഞ്ച് കാര്യങ്ങൾ ഉടൻ നടപ്പാക്കണമെന്ന് ലിസിപ്രിയ ആവശ്യപ്പെട്ടു. “കാലാവസ്ഥാ വ്യതിയാന നിയമം…

അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്‌നാഥ് ബെഹ്‌റ.ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. വാട്ടര്‍ മെട്രോ കേരളത്തില്‍ വിജയിച്ചതോടെ ഗുജറാത്ത് അടക്കമുള്ള 18 സംസ്ഥാനങ്ങളില്‍ ഈ മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.‘കേരളത്തിലെ മെട്രോ-വാട്ടര്‍ മെട്രോ ഗതാഗത സംവിധാനം സുസ്ഥിര ഗതാഗത സംവിധാനത്തിന് ഉദാഹരണമാണ്. കൊച്ചിയിലേക്ക് കൂടുതല്‍ സുസ്ഥിര സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വികസനവും സുസ്ഥിരമാണ്.…