ഡിജിറ്റല്‍ യുഗത്തില്‍ സൈബര്‍ ശത്രുവിനെ നാം തിരിച്ചറിയണമെന്ന് മനോജ് എബ്രഹാം ഐപിഎസ്
കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സൈബര്‍ ശത്രുവിനെ ഓരോ മനുഷ്യരും തിരിച്ചറിയണമെന്നും ഡിജിറ്റല്‍ യുഗത്തില്‍ ആരും ക്രിമിനല്‍ ആകാമെന്നും മനോജ് എബ്രഹാം ഐപിഎസ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിധേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ െൈസബര്‍ സുരക്ഷാ വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോള്‍ വേണമെങ്കിലും ആരാലും ഹാക്ക് ചെയ്യപ്പെടാവുന്ന സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. സംഘടന, വ്യവസ്ഥിതി, സ്ഥാപനം, ഡിവൈസ്, ഡെസ്‌ക്ടോപ്, മൊബൈല്‍ എന്ന് വേണ്ട…
