ടെക്‌നോളജി, ക്ലാസ്‌റൂം പഠനത്തിന് പുതിയ മാനം നല്‍കി
കൊച്ചി: ടെക്‌നോളജിയുടെ കടന്ന് വരവ് ക്ലാസ്‌റൂം പഠനത്തിന് പുതിയ മാനം നല്‍കിയെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. രാജ് സിംഗ്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ആദ്യ ദിനം കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡ് എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് ടെക്‌നോളജിയുടെ പ്രാധാന്യം വിലയിരുത്തുന്നതായിരുന്നു ചര്‍ച്ച. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ എവിടെയിരുന്നും വിദ്യാഭ്യാസം സാധ്യമാകുന്ന നിലയിലേക്ക് ലോകം…
