അച്ചടക്കവും ആഗ്രഹവും ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലെത്താം
കൊച്ചി: അച്ചടക്കവും ആഗ്രഹവും ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലെത്താമെന്ന് ടൂണ്‍ ഗ്രൂപ്പ് ഓഫ് കമ്പനി സിഇഒ ജയകുമാര്‍ പി. കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ഗേമിങ്, വിഎഫ്എക്‌സ്, ആനിമേഷന്‍ എന്നിവയുടെയെല്ലാം ഭാവി എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐയുടെ നല്ല വശങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം അടിസ്ഥാനപരമായ അറിവില്ലെങ്കില്‍ ഒരു സാങ്കേതികവിദ്യയും രക്ഷിക്കാന്‍ കഴിയില്ല. ”കലയുടെയും സാങ്കേതികവിദ്യയുടെയും മികച്ച കൂടിച്ചേരലാണ് ആനിമേഷന്‍.…
