ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണം വെറും പ്രകടനം: എം വി ശ്രേയാംസ് കുമാര്‍
കൊച്ചി: ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണ രീതി തനിക്ക് ഇഷ്ടമല്ലെന്ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍. ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണം വെറും പ്രകടനമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘മാധ്യമങ്ങളുടെ ഭാവി’ എന്ന വിഷയത്തില്‍ കൊച്ചി ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ സാമ്പത്തികമായി ശക്തരാകണം. വിശ്വാസ്യതയാണ് മാതൃഭൂമിയുടെ…
