TSOF Editorial Team

കൃഷി ഒരു ജീവിതരീതിയും സംസ്‌കാരവുമാണ്: ദയാബായ്

കൊച്ചി: കൃഷി ഒരു ജീവിതരീതിയും സംസ്‌കാരവുമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായ്. എന്നാല്‍ കേരളത്തില്‍ കൃഷിയെ വിപണനരീതിയായി മാത്രമായാണ് കാണുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി നടന്ന ഹരിതഭാവി സൃഷ്ടിക്കല്‍ എന്ന വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.   ചെറുപ്പം മുതലേ കൃഷി തന്റെ രക്തത്തിലുണ്ടെന്നും ദയാബായ് പറഞ്ഞു. ”അച്ഛന്‍ ചെറുപ്പത്തില്‍ പച്ചക്കറികള്‍ നടാന്‍ എന്നെ പഠിപ്പിച്ചു. അവയുടെ വളര്‍ച്ച ഞാന്‍…

ബ്രൂവറി വേണ്ടെന്ന അഭിപ്രായമില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: ബ്രൂവറി വേണ്ട എന്ന അഭിപ്രായം തനിക്കില്ലെന്നും കുടിവെള്ള പ്രശ്‌നമുള്ള സ്ഥലത്ത് എന്തിനാണ് ബ്രൂവറി സ്ഥാപിക്കുന്നതെന്നും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഇന്ത്യയുടെ നാളെ’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നാമതൊരു ട്രാക്ക് നിര്‍മ്മിക്കാന്‍ സ്ഥലമുള്ളപ്പോള്‍ എന്തിനാണ് കെ റെയില്‍ നിര്‍മ്മിക്കുന്നത്. കെ റെയില്‍ നിര്‍മ്മിച്ചാല്‍ മഴക്കാലത്ത് വെള്ളപ്പൊക്കത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.’ഗൗതം അദാനി 2016ന്…

കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതെന്ന് ശബരീനാഥ്; മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കണമെന്ന് ചാണ്ടി ഉമ്മന്‍

കൊച്ചി: കടമെടുത്ത് വിദേശത്തേക്കു പോകുന്ന മലയാളികളില്‍ പലരും കടക്കെണിയില്‍ അകപ്പെടുകയാണെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നാട്ടില്‍ മികച്ച ശമ്പളം കിട്ടുന്ന തൊഴില്‍ ലഭ്യമാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘മാറ്റത്തിന്റെ വിത്ത് പാകുക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചെറുപ്പക്കാരെ കേരളത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയണം. വിദേശ വിദ്യാഭ്യാസത്തിനു വേണ്ടി കടമെടുക്കുന്ന പണം സംരംഭങ്ങള്‍ക്കു വേണ്ടി ചെലവഴിക്കട്ടെ.’ ചാണ്ടി ഉമ്മന്‍…

പാട്ടിനോടുള്ള ഇഷ്ടവും ജനങ്ങളുടെ സ്വീകാര്യതയും

കൊച്ചി : ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്ന രീതിയാണ് ഓരോ പാട്ടിന്റെയും തരം നിർണയിക്കുന്നതെന്നും, പാട്ടനുസരിച്ച് അത് വിത്യാസപ്പെടുമെന്നും തകര ബാൻഡ് താരം ജെയിംസ് തകര. ആദ്യം ചെയ്ത് പാട്ട് ജന ശ്രദ്ധ നേടിയതോടെയാണ് പാട്ടുണ്ടാക്കുന്നതിൽ ശ്രദ്ധ ചെലുത്താൻ കാരണമെന്നും അടുത്ത പാട്ട് എപ്പോൾ എന്ന ചോദ്യം പാട്ടുകളുണ്ടാക്കാൻ പ്രചോദനമായെന്നും, ഇന്റർനെറ്റ് ഇല്ലായിരുന്നെങ്കിൽ തകര ബാൻഡ് ജനശ്രദ്ധ നേടില്ലായിരുനെന്നും അദ്ദേഹം പറഞ്ഞു. പാട്ടുകാരനും കമ്പോസറുമായ ജോബ് കുര്യനും ചർച്ചയിൽ പങ്കെടുത്തു.…