Uncategorized

കഴിവുകള്‍ കാലത്തിന് അനുസരിച്ച് പരിഷ്‌കരിക്കണമെന്ന് രാജശ്രീ വാര്യര്‍

കൊച്ചി: കഴിവുകള്‍ കാലത്തിന് അനുസരിച്ച് പരിഷ്‌കരിക്കണമെന്ന് നര്‍ത്തകിയും സംഗീതജ്ഞയുമായ രാജശ്രീ വാര്യര്‍. എങ്കില്‍ മാത്രമേ ഏത് രംഗത്തും പിടിച്ച് നില്‍ക്കാന്‍ സാധിക്കൂവെന്നും അവര്‍ പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘സംസ്‌കാരവും വൈവിധ്യവും മനസ്സിലാക്കുക’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.   ഡിജിറ്റല്‍ ഇടത്തു നിന്നും മാറി നിന്ന് അല്‍പനേരം ചിന്തിക്കാനും ഭാവന ചെയ്യാനും സമയം കണ്ടെത്തണമെന്നും രാജശ്രീ പറഞ്ഞു. നാം എപ്പോഴും നമ്മോടു തന്നെയാണ് മത്സരിക്കേണ്ടത്.’…

മലയാള സിനിമയില്‍ വിവാഹിതരായ നടിമാരെ അമ്മവേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത മാറി: പൂജ മോഹന്‍രാജ്

കൊച്ചി: വിവാഹിതരായ നടിമാര്‍ക്ക് അമ്മ വേഷങ്ങള്‍ മാത്രം നല്‍കുന്ന വാര്‍പ്പ് മാതൃകകളെ തുടച്ചുമാറ്റുവാന്‍ മലയാള സിനിമാരംഗത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് നടി പൂജ മോഹന്‍രാജ്. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ മലയാള സിനിമയിലെ വാര്‍പ്പ് മാതൃകകള്‍ എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. താരങ്ങളുടെ വ്യക്തിജീവിതം വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്നൊരു കാലത്താണ് താന്‍ ജനിച്ചു വളര്‍ന്നത്. മുന്‍പ് വിവാഹത്തോടെ അഭിനയം നിര്‍ത്തുന്നവരായിരുന്നു നടിമാര്‍. വിവാഹിതരാണെങ്കില്‍ അമ്മ വേഷം ചെയ്യുന്നവരാകും…

ലിംഗ സമത്വം സ്‌കൂളുകളില്‍ നിന്ന് ആരംഭിക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ; സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് എഡിജിപി പദ്മകുമാര്‍

കൊച്ചി: സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യത അനുഭവിക്കണമെങ്കില്‍ സ്‌കൂളുകളില്‍ നിന്ന് മാറ്റം ആരംഭിക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ പ്രഭാത സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ച് ഇരുത്തുന്ന പ്രവണത അവസാനിപ്പിക്കണം. ഇത്തരം രീതികള്‍ സ്ത്രീകളും പുരുഷന്മാരും പരസ്പരം ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനും പഠിക്കുന്നതിനുമുള്ള അവസരം ഇല്ലാതാക്കും. മാത്രമല്ല, രണ്ടു വിഭാഗങ്ങള്‍ക്കും…