Uncategorized

തൊഴില്‍ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റീ- എജ്യുക്കേഷന്‍ നല്‍കേണ്ട ഗതികേടില്‍: ശശി തരൂര്‍

കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ രീതികള്‍ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തൊഴില്‍ സജ്ജരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസത്തിലെ നാല് ”ഇ”കള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം.പി. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നല്ലതും മോശവുമായ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം അധ്യാപനത്തിലെ ന്യൂനതകളും പ്രതിവാദിച്ചു.   ”കേരളത്തില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം എന്‍ജിനീയറിങ് ബിരുദധാരികളില്‍ 66% പേരും എന്‍ജിനീയറിങ് ഇതര…

കേരളത്തിന് ഭാവിയുടെ നാടായി മാറാൻ കഴിയും; വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റണം

കൊച്ചി: മാനവവികസന സൂചികകളിൽ ഒന്നാമത് നിൽക്കുന്ന കേരളത്തിന് സാങ്കേതിക മേഖലയിൽ ഒന്നാമതെത്താൻ തടസ്സങ്ങളൊന്നുമില്ലെന്ന് സാങ്കേതിക വിദഗ്ധർ. കൊച്ചി ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘കേരളം നയിക്കുന്നു, ലോകം പിന്തുടരുന്നു: എല്ലാവർക്കും സാങ്കേതികവിദ്യ’ എന്ന പാനൽ ചർച്ചയിലാണ് വിവിധ സ്ഥാപനങ്ങളുടെ സിഇഒമാർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്.   “വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയാൽ മാത്രമേ സാങ്കേതിക മേഖലയിൽ കേരളം ഒന്നാമതെത്തൂ. നെതർലൻഡ് മാതൃകയാണ് കേരളം പിന്തുടരേണ്ടത്.” ടെക്…

കേരളം വ്യവസായ സൗഹൃദ നാട്: ഷെഫ് സുരേഷ് പിള്ള

കൊച്ചി: കേരളത്തിൽ വ്യവസായം തുടങ്ങാൻ ബുദ്ധിമുട്ടുകളില്ലെന്ന് ഷെഫ് സുരേഷ് പിള്ള. താൻ 16 റെസ്റ്റോറന്റുകളും 13 ബ്രാഞ്ചുകളും തുടങ്ങി. കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദം അം​ഗീകരിക്കാൻ കഴിയുന്നതല്ല. ജെയിൻ സ‍ർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘ഭക്ഷണവും സർ​ഗ്​​ഗാത്മകതയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലെമെറിഡിയനിൽ റെസ്റ്റോറന്റ് തുടങ്ങിയതോടെ സാധാരണക്കാർക്ക് ചെറിയ തുകയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്ന റെസ്റ്റോറന്റുകളല്ലേ തുടങ്ങേണ്ടത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ലെമെറിഡിയനിൽ തുടങ്ങിയതുകൊണ്ടാണ്…