Uncategorized

ടെക്‌നോളജി, ക്ലാസ്‌റൂം പഠനത്തിന് പുതിയ മാനം നല്‍കി

കൊച്ചി: ടെക്‌നോളജിയുടെ കടന്ന് വരവ് ക്ലാസ്‌റൂം പഠനത്തിന് പുതിയ മാനം നല്‍കിയെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. രാജ് സിംഗ്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ആദ്യ ദിനം കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡ് എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് ടെക്‌നോളജിയുടെ പ്രാധാന്യം വിലയിരുത്തുന്നതായിരുന്നു ചര്‍ച്ച. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ എവിടെയിരുന്നും വിദ്യാഭ്യാസം സാധ്യമാകുന്ന നിലയിലേക്ക് ലോകം…

സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025 ന് പ്രൗഢഗംഭീര തുടക്കം; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ന് തുടക്കമായി.കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. കേരളത്തിൻ്റെ നേട്ടങ്ങൾ ഉയർത്തി കാട്ടിയ മന്ത്രിജെയിൻസർവ്വകലാശാലയുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു ഉച്ചകോടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. സമാനമായ നിരവധി ഉച്ചകോടികളുടെ വേദി ഇപ്പോൾ കേരളമാണ്. ഇന്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. അതുപോലെ ബാങ്കിങ് ഡിജിറ്റലൈസ് ചെയ്ത…

അപകട ശേഷം ഉമാ തോമസ് ആദ്യമായി പൊതുപരിപാടിയിൽ

കൊച്ചി: കൊച്ചി സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉണ്ടായ അപകടത്തിനു ശേഷം തൃക്കാക്കര എംഎൽഎ ഉമാ തോമസ് ആദ്യമായി പൊതു പരിപാടിയിൽ. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ ന്റെ ഉദ്ഘാട ചടങ്ങിൽ എംഎൽഎ ഓൺലൈനായാണ് പങ്കെടുത്തത്. രാഷ്ട്രീയഭേദമന്യേ എന്റെ മടങ്ങിവരവ് കേരളം ഒന്നടങ്കം ആഗ്രഹിച്ചു എന്നുള്ളത് തന്നെ സംബന്ധിച്ചിടത്തോളം സന്തോഷം ഉളവാക്കുന്ന കാര്യമാണെന്ന് ഉമാ തോമസ് പറഞ്ഞു. നമ്മുടെ നാട് ഭാവിയിൽ എങ്ങനെയുള്ളതായിരിക്കണം, സാങ്കേതികവിദ്യയുടെ ഉപയോ​ഗം ഏതെല്ലാം വിധത്തിൽ…