അറിവിന്റെ കാര്‍ണിവല്‍ ആഘോഷമാക്കാന്‍ അര്‍മാന്‍ മാലിക് കൊച്ചിയില്‍; ഏഴ് സംഗീത രാവുകളൊരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍
കൊച്ചി: നഗരം ഇനി സാക്ഷ്യം വഹിക്കുക സംഗീത സാന്ദ്രമായ ആഘോഷരാവുകള്‍ക്ക്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റി ഓഫ് ഫ്യൂച്ചര്‍ ആഘോഷമാക്കിമാറ്റുവാന്‍ കൊച്ചിയില്‍ എത്തുന്നത് ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ത്രസിപ്പിക്കുന്ന സംഗീതമഴ പെയ്ക്കുവാന്‍ വിവിധ മ്യൂസിക് ബാന്‍ഡുകളും എത്തും. ഇന്‍ഡി ഫോക്, പോപ് ബാന്‍ഡുകളും ഇലക്ടോണിക് സംഗീതകാരന്‍മാരും വൈവിധ്യമാര്‍ന്ന സംഗീത വിരുന്നാകും വരുനാളുകളില്‍ മെട്രോ നഗരത്തിനായി ഒരുക്കുക. ജനുവരി 26 മുതല്‍ ഫെബ്രുവരി ഒന്ന്…
