Uncategorized

അച്ചടക്കവും ആഗ്രഹവും ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലെത്താം

കൊച്ചി: അച്ചടക്കവും ആഗ്രഹവും ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലെത്താമെന്ന് ടൂണ്‍ ഗ്രൂപ്പ് ഓഫ് കമ്പനി സിഇഒ ജയകുമാര്‍ പി. കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ഗേമിങ്, വിഎഫ്എക്‌സ്, ആനിമേഷന്‍ എന്നിവയുടെയെല്ലാം ഭാവി എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   എഐയുടെ നല്ല വശങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം അടിസ്ഥാനപരമായ അറിവില്ലെങ്കില്‍ ഒരു സാങ്കേതികവിദ്യയും രക്ഷിക്കാന്‍ കഴിയില്ല. ”കലയുടെയും സാങ്കേതികവിദ്യയുടെയും മികച്ച കൂടിച്ചേരലാണ് ആനിമേഷന്‍.…

കേരളം മോശം സ്ഥലമല്ല; അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം

കൊച്ചി: അന്ധവിശ്വാസങ്ങളെ നിയമത്തിലൂടെ ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. മനുഷ്യ മനസില്‍ മാറ്റം വന്നാല്‍ മാത്രമെ അന്ധവിശ്വാസത്തെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘മാറ്റത്തിന്റെ ശബ്ദം’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരുഭാഗത്ത് കേരളം പുരോഗമിച്ച് മുന്നോട്ടു പോകുകയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേരളം പിന്നോട്ടു പോകുകയാണെന്ന്…

കൂടുതല്‍ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് യുവനേതാക്കള്‍

കൊച്ചി: യുവതലമുറ രാഷ്ട്രീയ പ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെ കാണണമെന്നും കൂടുതല്‍ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും യുവ രാഷ്ട്രീയനേതാക്കള്‍ അഭിപ്രായപ്പെട്ടു. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് അപ്പു ജോണ്‍ ജോസഫ്, ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്, സന്ദീപ് വാര്യര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ടെക്‌നോളജിയുടെ സാധ്യതകള്‍ നാം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അതിനായി കൂടുതല്‍ യുവജനങ്ങള്‍ രാഷ്ട്രീയത്തിലേക്ക്…

ഹൈടെക് കൃഷി പരിശീലനത്തിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാം: ഷമീര്‍ എസ്

കൊച്ചി: ഹൈടെക്ക് കൃഷി പരിശീലനത്തിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹൈടെക്ക് കര്‍ഷക അവാര്‍ഡ് ജേതാവ് ഷമീര്‍. കേരളത്തില്‍ 40ഓളം പേര്‍ ഹൈടെക്ക് കൃഷി ചെയ്യുന്നുണ്ടെന്നും സാഹചര്യമനുസരിച്ച് മാര്‍ക്കറ്റില്‍ എന്താണ് വേണ്ടതെന്ന് കണ്ട് കൃഷി ചെയ്യാന്‍ സാധിച്ചാല്‍ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യുച്ചര്‍ 2025ന്റെ ഭാഗമായി ‘പോളി ഹൗസ് കൃഷി – ആധുനിക കാര്‍ഷിക…