Uncategorized

ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണം വെറും പ്രകടനം: എം വി ശ്രേയാംസ് കുമാര്‍

കൊച്ചി: ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണ രീതി തനിക്ക് ഇഷ്ടമല്ലെന്ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍. ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണം വെറും പ്രകടനമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘മാധ്യമങ്ങളുടെ ഭാവി’ എന്ന വിഷയത്തില്‍ കൊച്ചി ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ സാമ്പത്തികമായി ശക്തരാകണം. വിശ്വാസ്യതയാണ് മാതൃഭൂമിയുടെ…

സാങ്കേതിക ഉപകരണങ്ങള്‍ പുതുതലമുറയുടെ ഭാവന നശിപ്പിക്കുമെന്ന് ബോസ് കൃഷ്ണമാചാരി

കൊച്ചി: ഗൂഗിള്‍ ഗ്ലാസ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് ഭ്രമം കാണിക്കരുതെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹസ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി. ഇത്തരം സാങ്കേതികവിദ്യകള്‍ പുതിയ തലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് ‘സര്‍ഗ്ഗാത്മകതയാല്‍ നയിക്കപ്പെടുന്ന ട്രില്ല്യണ്‍ ഡോളര്‍ സ്വപ്നം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ തുടങ്ങിയപ്പോള്‍ ആദ്യം ക്ഷണിച്ചത് കമ്പ്യൂട്ടര്‍ എഞ്ചിനീയറെയല്ല. ലണ്ടനില്‍ നിന്നുള്ള ജൊനാഥന്‍…

സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കാരണം വ്യക്തിപരമായ പിഴവുകള്‍: അലക്‌സ് കെ ബാബു

കൊച്ചി: സാമ്പത്തിക ക്രമക്കേടുകളും സംഭവിക്കുന്നത് വ്യക്തിപരമായ പിഴവുകള്‍ മൂലമെന്ന് ഹെഡ്ജ് ഇക്വിറ്റി സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അലക്‌സ് കെ ബാബു. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യം തടയുന്നതിന് ശരിയായ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുംതോറും എങ്ങനെയാണ് പരിണാമപ്പെടുന്നത് എന്ന വിഷയത്തിലും അദ്ദേഹം സംസാരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനും 1960ന്റെ…

ഇന്ത്യയുടെ ആത്മീയതയോട് ആകര്‍ഷണീയത തോന്നിയിരുന്നതായി ഇക്കിഗായുടെ രചിതാവ് ഫാന്‍സെസ്‌ക് മിറാലെസ്

കൊച്ചി: ഇന്ത്യയുടെ ആത്മീയതയോട് തനിക്ക് എപ്പോഴുമൊരു ആകര്‍ഷണീയത തോന്നിയിരുന്നതായി ‘ഇക്കിഗായ്’ സഹ- എഴുത്തുകാരന്‍ ഫ്രാന്‍സെസ്‌ക് മിറാലെസ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ലെ നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തുക എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.   ഈ സംവാദത്തില്‍ ഇക്കിഗായ് എന്ന പുസ്തകം എഴുതിയതിനെക്കുറിച്ചും ഇന്ത്യയുടെ ആത്മീയതയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും എഴുത്തുകാരന്‍ പങ്കുവെച്ചു. ഇന്ത്യയിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ചിന്താഗതി തന്നെ…